ആരോഗ്യമുള്ള എല്ലാ ആനകളെയും തൃശൂര്‍ പൂരത്തിന് വിട്ടു നല്‍കും : ഗുരുവായൂര്‍ ദേവസ്വം

സ്വന്തം ലേഖകന്‍

May 08, 2019 Wed 10:02 AM

തൃശൂര്‍: പൊതുപരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കും  ആനകളെ വിട്ടു നല്‍കില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനത്തിന് പിന്നാലെ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്‍കുമെന്ന് വ്യക്തമാക്കി ഗുരുവായൂര്‍ ദേവസ്വം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങളില്‍  പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതല്‍  ആനകളെ വിട്ടു നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന  തീരുമാനമെടുത്തത് . വിലക്കില്‍ നിന്നും  ആന ഉടമകള്‍ പിന്‍മാറണമെന്ന് വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു. എല്ലാ ആന ഉടമകളും തീരുമാനത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്നും ആന ഉടമകളുടെ സംഘടന വ്യക്തമാക്കി 


  • HASH TAGS
  • #elephant