സ്കൂളിന് അവധിയെന്ന പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു

സ്വ ലേ

Jul 24, 2019 Wed 02:42 AM

കാസർഗോഡ്: കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ  വ്യാജ സന്ദേശം പ്രചരിക്കുന്നു. നാളെ സ്കൂളിന് അവധി നൽകിയെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുക്കാൻ കളക്ടര്‍ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത്.  വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസർകോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കി.

  • HASH TAGS