കൊല്ലത്ത്‌ 100 കിലോ പഴകിയ മീന്‍ പിടികൂടി

സ്വ ലേ

Jul 24, 2019 Wed 05:57 PM

കൊല്ലം: കൊല്ലത്തെ മീൻ ചന്തകളിൽ നടത്തിയ പരിശോധനയില്‍ 100 കിലോയിലേറെ അഴുകിയ മീന്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗവും  ഭക്ഷ്യ സുരക്ഷ വകുപ്പുമാണ്   പരിശോധന നടത്തിയത്.


ദിവസങ്ങളോളം പഴക്കമുള്ള നെയ്മീനും ചാളയുമടക്കം കിലോ കണക്കിന് അഴുകിയ മീനുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.രാമൻകുളങ്ങര,വലിയകട,  ഇരവിപുരം ഭാഗങ്ങളിലെ മാ‍ർക്കറ്റുകളിലും ആണ്ടാമുക്കം കെ എസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. 

  • HASH TAGS