ജോലികഴിഞ്ഞ് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന എംഎല്‍എ; സി.കെ ശശീന്ദ്രന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു

സ്വ ലേ

Jul 24, 2019 Wed 09:41 PM

വയനാട്: കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍റെ  ജീവിത ശൈലി തെരഞ്ഞെടുപ്പില്‍ ഏറെ വാര്‍ത്തയായിരുന്നു.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം കല്പറ്റക്കാരുടെ ശശിയേട്ടൻ ആണ്. ജോലികഴിഞ്ഞ് വൈകിട്ട് അരിയും വാങ്ങി അത് കൈയിൽ  പിടിച്ച് വീട്ടിലേക്ക് മടങ്ങുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


മാധ്യമപ്രവര്‍ത്തകനായ ഷെഫീക് താമരശ്ശേരി പകര്‍ത്തിയ ശശീന്ദ്രന്‍റെ ചിത്രത്തിന്  സോഷ്യല്‍ മീഡിയയിൽ വലിയ സ്വീകാരിതയാണ് ഉള്ളത്. തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോൾ   സത്യപ്രതിജ്ഞ ചെയ്യാനായി വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയാണ് ശശീന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്. സാധാരണക്കാരനായി ലളിത ജീവിതം നയിക്കുന്ന   ശശീന്ദ്രന്റെ  ജീവിതം പല തവണ വാര്‍ത്തയായിട്ടുണ്ട്

  • HASH TAGS
  • #Mla
  • #Kalpatta