സങ്കടങ്ങള്‍ ഉള്ളിലൊതുക്കി കൃപേഷിന്റെ അനുജത്തി നേടിയത് മികച്ച വിജയം

സ്വന്തം ലേഖകന്‍

May 08, 2019 Wed 06:19 PM

കല്ല്യോട്ട് : അത്ര എളുപ്പത്തില്‍ ഉണങ്ങുന്ന മുറിവല്ല കൃപേഷിന്റെ അനുജത്തിയുടെ മനസ്സില്‍ ഉള്ളത്. ആ മുറിവിന്റെ നീറ്റലിലും കൃപേഷിന്റെ അനുജത്തി എഴുതി നേടി പ്ലസ്ടുവില്‍ മികച്ച മാര്‍ക്ക്. ഈ സന്തോഷം കാണാന്‍ ഏട്ടനില്ലാത്ത വിഷമമാണ് കൃഷ്ണപ്രിയക്ക്. പ്ലസുടു കോമേഴ്‌സ് വിദ്യാര്‍ത്ഥിയാണ് കൃഷ്ണപ്രിയ. ഒരു എ പ്ലസും അഞ്ച് എ യുമാണ് കൃഷ്ണപ്രിയ നേടിയത്. ഈ വിജയമറിഞ്ഞാല്‍ ഏറ്റവും സന്തോഷവും കൃപേഷിനാകുമായിരുന്നു. പെരിയ കൊലപാതകത്തില്‍ മരിച്ച കൃപേഷും ശരത്തും ഇന്നും നാടിന് മറക്കാന്‍ കഴിയാത്ത വേദനയാണ്.

പെരിയ കൊലപാതകത്തില്‍ മരിച്ച ശരത്തിന്റെ അനുജത്തിയും പിജി ക്ക് മികച്ച വിജയം കൈവരിച്ചിരുന്നു.


  • HASH TAGS
  • #periya
  • #kripesh
  • #sarathlal