ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ നാല് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സ്വ ലേ

Jul 24, 2019 Wed 10:11 PM

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ 24 ഇന്ത്യക്കാരില്‍ നാല് പേരെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കായുള്ള രക്ഷാശ്രമം തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 


ഏഴ് മലയാളികളാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപാറോയില്‍ നാല് മലയാളികളും ബ്രിട്ടന്‍ പിടിച്ച ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ മൂന്ന് മലയാളികളുമാണുള്ളത്.


ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതി വിഷയത്തില്‍ ഇടപെട്ടതായും ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

  • HASH TAGS
  • #ബ്രിട്ടൻ