ആസ്സാമിന് കൈത്താങ്ങുമായി അമിതാഭ് ബച്ചന്‍

സ്വ ലേ

Jul 25, 2019 Thu 01:41 AM

ഡിസ്പൂര്‍: പ്രളയത്തില്‍ തകര്‍ന്ന ആസ്സാമിന് കൈത്താങ്ങുമായി നടൻ അമിതാഭ് ബച്ചന്‍. ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 51 ലക്ഷം രൂപ  ബച്ചന്‍ സംഭാവന നല്‍കി.
അമിതാഭ് ബച്ചന് നന്ദി രേഖപ്പെടുത്തി ആസ്സാം മുഖ്യമന്ത്രിയും രംഗത്ത് എത്തി.ആസ്സാമിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷയ് കുമാർ രണ്ടു കോടി രൂപ നല്‍കിയിരുന്നു.

  • HASH TAGS
  • #ബച്ചൻ
  • #ആസ്സാം