സെക്രട്ടേറിയേറ്റിനു മുന്നിൽ യുഡിഎഫ് ഉപരോധം ആരംഭിച്ചു

സ്വ ലേ

Jul 25, 2019 Thu 03:52 PM

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ്  വിഷയത്തിലെ  സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഉപരോധം. 


യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമസംഭവങ്ങളിൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‍സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേർച്ച അടക്കുമള്ള വിഷയങ്ങളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം.

  • HASH TAGS
  • #udf