ഒടുവിൽ കാത്തിരിപ്പിന് വിരാമം : കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ഇന്ന് തുടങ്ങും

സ്വലേ

Jul 25, 2019 Thu 04:07 PM

മട്ടന്നൂര്‍: ഒടുവിൽ യാത്രക്കാരുടെ ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമായി. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ഇന്ന് തുടങ്ങും. 


രാത്രി 7.30-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 10.20-ന് ദുബായിലെത്തും. തിരികെ രാത്രി 12.20-ന് ദുബായില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5.55-ന് കണ്ണൂരിലെത്തും.ഞായര്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദുബായിലേക്കുള്ള വിമാനം രാത്രി 7.05-ന് പുറപ്പെടും. 9.55-ന് ദുബായിലെത്തും.

  • HASH TAGS
  • #Kannur airport