ബിനോയ് കോടിയേരിയുടെ ഫോണ്‍ സംഭാഷണം പുറത്ത്‌

സ്വ ലേ

Jul 25, 2019 Thu 05:49 PM

മുംബൈ:  ബിനോയ് കോടിയേരി യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. യുവതി പണം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ബിനോയ് യുവതിയുമായി ഫോണില്‍ സംസാരിക്കുന്നത്.യുവതിയ്ക്ക് ആവശ്യമായത് ചെയ്ത് തരാമെന്നും , പകരം എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും  ബിനോയ് യുവതിയോട് ആവശ്യപ്പെടുന്നു.


ബിനോയ് കോടിയേരി ജനുവരി പത്തിന് യുവതിയെ  വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. 'അഞ്ചുകോടി നല്‍കാനാവില്ലെന്നു ബിനോയ് പറയുന്നുണ്ട്. 'അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്.

  • HASH TAGS
  • #kodiyeri
  • #binoy