വയനാട്ടിലെ മാത്തൂർവയലിൽ ഭീതിപടര്‍ത്തി കാട്ടാനക്കൂട്ടം

സ്വ ലേ

Jul 25, 2019 Thu 10:09 PM

കല്‍പ്പറ്റ: പനമരത്തിനടുത്തുള്ള   മാത്തൂര്‍വയലില്‍ കാട്ടാനക്കൂട്ടമിറങ്ങി. മൂന്ന് ആനകളാണ് ഇന്ന് രാവിലെ മുതല്‍ മാത്തൂര്‍വയലില്‍ എത്തിയത്. വയലിനോട് ചേര്‍ന്നുള്ള ഇല്ലിച്ചോട്ടിലായി നിലയുറപ്പിച്ച ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടക്കുകയാണ്.


പുല്‍പ്പള്ളി പാളക്കൊല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒറ്റയാനിറങ്ങി വിളവെടുക്കാറായ വാഴത്തോട്ടം നശിപ്പിച്ചിരുന്നു.വൈദ്യുതി കമ്പിവേലി നിര്‍മിച്ച് ആനശല്യം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  • HASH TAGS