കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് 12ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ പിടിച്ചെടുത്തു

സ്വ ലേ

Jul 26, 2019 Fri 01:16 AM

കോഴിക്കോട് കുന്ദമംഗലത്ത് നിന്നും കള്ള നോട്ടുകൾ  പിടിച്ചെടുത്തു. പ്രിന്റിങ് യൂണിറ്റടക്കം 12ലക്ഷം രൂപയുടെ കള്ള നോട്ടുകളാണ് പൊലീസ് പിടികൂടിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്.


കോഴിക്കോട് കുന്ദമംഗലത്ത് ഷമീര്‍ എന്ന ആളുടെ പേരിലുള്ള വീട്ടില്‍ നിന്നാണ് 12ലക്ഷം രൂപയുടെ കള്ള നോട്ടുകളും പ്രിന്റിങ് യൂണിറ്റുകളും പൊലീസ് കണ്ടെത്തിയത്. 100, 200, 500, 2000 രൂപയുടെ നോട്ടുകളാണ് പൊലീസ് പിടികൂടിയത്.

  • HASH TAGS
  • #കള്ളപ്പണം
  • #കുന്നമംഗലം