പോസ്റ്റല്‍ വോട്ട് ക്രമക്കേട്‌; പോലീസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍

May 09, 2019 Thu 06:19 AM

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കും. പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന സൂചന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണം എത് രീതിയിലാണെങ്കിലും ഡി.ജി.പി ക്ക് തീരുമാനിക്കാം എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 


ഇന്ന് വൈകിട്ടോടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സമഗ്ര അന്വേഷണം വേണമെന്ന ടിക്കാറാം മീണയുടെ നിര്‍ദേശമാണ് പോലീസ് അന്വേഷണത്തിലേക്ക് വഴി മാറുന്നത്. പോലീസിലെ ഒരു ഉന്നത സംഘത്തെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാനാണ് സാധ്യത. വോട്ട് തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന പോലീസുകാര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടപടിയെടുക്കാനും സാധ്യതയുണ്ട്.  • HASH TAGS
  • #Election
  • #postelvote
  • #tikkarammeena