കോഴിക്കോട് ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

സ്വ ലേ

Jul 26, 2019 Fri 06:22 PM

കോഴിക്കോട്:  കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന  ബസ് തൊണ്ടയാട് ജംഗ്ഷനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.കൂടരഞ്ഞി - കോഴിക്കോട് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം.

  • HASH TAGS
  • #കോഴിക്കോട്
  • #തൊണ്ടയാട്