ആലപ്പുഴയില്‍ കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍

സ്വ ലേ

Jul 26, 2019 Fri 07:13 PM

ആ​ല​പ്പു​ഴ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ പോ​സ്റ്റ​ർ. സി​പി​ഐ മാ​ർ​ച്ചി​ൽ   എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ​യ്ക്കു പ​രി​ക്കേ​റ്റ  സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്കെ​തി​രേ പോ​സ്റ്റ​ർ പ​തി​യു​ന്ന​ത്.സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ചു​വ​രി​ലാ​ണു പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്.


കാ​ന​ത്തെ മാ​റ്റൂ, സി​പി​ഐ​യെ ര​ക്ഷി​ക്കൂ എ​ന്നാ​ണു പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണു പോസ്റ്റര്‍.അ​മ്പ​ല​പ്പു​ഴ സി​പി​ഐ​യി​ലെ തി​രു​ത്ത​ൽ​വാ​ദി​ക​ൾ പ​തി​ച്ച​ത് എ​ന്നും പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്.

  • HASH TAGS
  • #കാനം രാജേന്ദ്രൻ