നടി പ്രിയാ രാമൻ ബിജെപിയിലേക്ക്

സ്വ ലേ

Jul 26, 2019 Fri 07:27 PM

നടി പ്രിയാ രാമൻ ബിജെപിയിലേക്ക്. പ്രിയരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറിയായ വി സത്യമൂർത്തിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചത് 


നിലവിൽ ചെന്നൈയിൽ താമസിക്കുന്ന പ്രിയയുടെ  പ്രവർത്തന മേഖല   തമിഴ്‌നാട് ആയിരിക്കുമോ  എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നാണ് നടി  മറുപടി നൽകിയത്. സ്ഥാനത്തിന് വേണ്ടിയല്ല ബിജെപിയിൽ ചേരുന്നതെന്നും നന്മ മാത്രമാണ് തന്റെ ലക്ഷ്യമെന്നുമാണ് പ്രിയ പറയുന്നത്. എന്നാൽ ഇതുവരെ താരം പാർട്ടി അംഗത്വം  സ്വീകരിച്ചിട്ടില്ല. ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയരാമൻ.

  • HASH TAGS
  • #bjp
  • #Priyaraman