വധുവിനെ തേടി യുവാക്കള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക്

സ്വ ലേ

Jul 26, 2019 Fri 09:55 PM

പെണ്ണ് കെട്ടാൻ അയൽ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന അവസ്ഥയാണ് കേരളത്തിലെ യുവാക്കൾക്ക് ഇന്ന്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടുപോലും പെണ്ണ് കിട്ടാത്ത അവസ്ഥ കൂടിവരികയാണ്.   സ്വന്തം നാട്ടില്‍ പെണ്ണുകിട്ടാതെ അയല്‍സംസ്ഥാനങ്ങളില്‍ കല്ല്യാണ ആലോചനയുമായി നടക്കുകയാണ് ഗ്രാമപ്രദേശങ്ങളിലെ യുവാക്കളിൽ കൂടുതൽ പേരും. കോഴിക്കോട്ടെ ഗ്രാമങ്ങളില്‍ 30 ഓളം വിവാഹങ്ങളാണ് ഇത്തരത്തില്‍ നടന്നത്. നരിപ്പറ്റ, കായക്കൊടി, നാദാപുരം, കുന്നുമ്മല്‍ പഞ്ചായത്തുകളിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്രയും വിവാഹം നടന്നത്.കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള പെണ്‍കുട്ടികളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ബാവലി, കുടക്, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് വധു ഏറെയും. വയനാട്, കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തികളിലുള്ള കല്ല്യാണ ബ്രോക്കര്‍മാരുടെ ഫീസ്  25,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. ഉപ്പളയിലെ ഒരു ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെയും വീട്ടുകാരെയും കാണാന്‍ ചെറുക്കന്റെ വീട്ടുകാര്‍ എത്തുന്നത്. അവിടെ വെച്ച് ഇരു കൂട്ടർക്കും   ഇഷ്ടപ്പെട്ടെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ നാട്ടില്‍വന്ന് വിവാഹം നടത്തിക്കൊടുക്കുന്നതാണ് പതിവ് രീതി.ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ അവര്‍ക്ക് യോഗ്യരായ യുവാക്കളെ മാത്രമേ സ്വീകരിക്കുന്നുള്ളു എന്നതു കൊണ്ടാണ്    കേരളത്തിൽ വിവാഹ പ്രതിസന്ധി കൂടിവരുന്നത്.

  • HASH TAGS
  • #Marriage