രാജ്യം മുഴുവന്‍ കണ്ടതാണ് അസം ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് സ്മൃതി ഇറാനി

സ്വന്തം ലേഖകന്‍

Jul 26, 2019 Fri 10:36 PM

ഡല്‍ഹി : ബി.ജെ.പി അംഗം രമാ ദേവിയ്ക്കെതിരെ ലൈംഗികച്ചുവയുള്ള അസം ഖാന്റെ പരാമര്‍ശം രാജ്യം മുഴുവന്‍ കണ്ടതാണെന്ന് സ്മൃതി ഇറാനി. പാര്‍ലമെന്റില്‍ തന്നെ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം അംഗീകരിക്കാനകില്ലെന്ന് നിര്‍മ്മല സീതാരാമനും പറഞ്ഞു.  ഇതോടെ വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല ഉറപ്പ് നല്‍കി.


എല്ലാ പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ച് അസം ഖാനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ബില്ലില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അസം ഖാന്‍ മോശം പദപ്രയോഗം നടത്തിയത്. ഉടന്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയ ഭരണപക്ഷ അംഗങ്ങള്‍ ഷെയിം, ഷെയിം എന്ന് വിളിച്ചുപറയുകയും ചെയ്തു.


എന്നാല്‍ പിന്നാലെ തന്റെ പ്രസ്ഥാവനയില്‍ വിശദീകരണവുമായി അസം ഖാന്‍ തന്നെ രംഗത്തെത്തി. രമാ ദേവി എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ്. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്ബര്യമുള്ള താന്‍ സ്ത്രീകള്‍ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ ഒരിക്കലും നടത്തില്ല. താന്‍ പറഞ്ഞതില്‍ മോശമായി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.


  • HASH TAGS