നിറഞ്ഞ പുഞ്ചിരി മാത്രം ബാക്കി വെച്ച് ആരുണി മോൾ യാത്രയായി

സ്വ ലേ

Jul 26, 2019 Fri 11:02 PM

കൊല്ലം : ഒടുവിൽ നിറഞ്ഞ പുഞ്ചിരി മാത്രം ബാക്കി വെച്ച് ആരുണി മോൾ യാത്രയായി.വിധി ആരുണിയെ തട്ടിയെടുത്തത് പനിയുടെ രൂപത്തിലായിരുന്നു.കടുത്ത പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ മൂലമാണ് ആരുണി എസ് കുറുപ്പ്(9) മരിച്ചത്. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍  സൗദിയിലെ വാഹനാപകടത്തിൽ   മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്.എഴുകോണ്‍ ശ്രീശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ടിക് ടോക്കിൽ സജീവ സാന്നിധ്യമായിരുന്നു ആരുണി.മനോഹരമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ ആരുണി മോൾ സോഷ്യൽ മീഡിയയിൽ സുപരിചിതയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ആരുണിയുടെ ടിക് ടോക് വീഡിയോകള്‍ ആണ്.

  • HASH TAGS
  • #ആരുണി