യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സ്വ ലേ

Jul 27, 2019 Sat 02:48 AM

 ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയാകുന്നത്.
എന്നാൽ,സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും  കോൺഗ്രസും ജെഡിഎസും വിട്ടുനിന്നു. യെദ്യൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്തുള്ളൂ. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനാണ് സാധ്യത.

  • HASH TAGS
  • #ബിജെപി
  • #കർണാടക