കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ പിടിയില്‍

സ്വന്തം ലേഖകന്‍

Jul 27, 2019 Sat 04:52 AM

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ പിടിയില്‍.കോഴിക്കോട് തങ്ങള്‍ റോഡിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലാ കാര്യലയത്തിലെ ജൂനിയര്‍ സൂപ്രണ്ട് സിനിലിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.ഡി ആന്‍ഡ് ഒ ലൈസന്‍സ് അപേക്ഷിച്ചയാളോടാണ് സിനില്‍ 3000 രൂപ  കൈക്കൂലി ആവശ്യപ്പെട്ടത്.


തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു.വിജിലന്‍സ് നല്‍കിയ പണം രാവിലെ  ഉദ്ദ്യോഗസ്ഥന് കൈമാറി. ഇതോടെ സംഭവസ്ഥലത്ത് കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിനിലിനെ പിടികൂടുകയായിരുന്നു.സിനിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്


  • HASH TAGS
  • #kozhikode
  • #corruption