മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്‍റീന ബോക്സിംഗ് താരം ഹ്യൂഗോ സാന്‍റിലന്‍ അന്തരിച്ചു

സ്വലേ

Jul 28, 2019 Sun 03:58 AM

മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്‍റീനയുടെ ബോക്സിംഗ് താരം ഹ്യൂഗോ സാന്‍റിലന്‍ അന്തരിച്ചു.കഴിഞ്ഞ വ്യാഴാഴ്ച ഉറുഗ്വേ താരം എഡ്വേഡോ അബ്രിയോയുമായുള്ള മത്സരത്തിനിടെയാണ്  താരത്തിന് പരിക്കേൽക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തിന്റെ തലയില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

  • HASH TAGS
  • #sports