പാ​ല​ക്കാ​ട് ജില്ലാ സാ​യു​ധ​സേ​നാ​ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണം: മേലുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി കുടുംബാംഗങ്ങൾ

സ്വലേ

Jul 28, 2019 Sun 06:14 AM

തൃ​ശൂ​ർ: പാ​ല​ക്കാ​ട് ജി​ല്ലാ സാ​യു​ധ​സേ​നാ​ ക്യാ​മ്പി​ലെ പോ​ലീസുകാരൻ കുമാറിന്‍റെ ആത്മഹത്യയിൽ മേലുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി കുടുംബാംഗങ്ങൾ.രണ്ട് ദിവസം മുമ്പാണ് കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആദിവാസി വിഭാഗത്തിൽപ്പെട്ടതിനാൽ ക്യാംപിൽ നിരന്തരമായി ജാതീയമായി അധിക്ഷേപം ഉണ്ടായിരുന്നതായി കുമാർ പറഞ്ഞിരുന്നെന്ന്  ഭാര്യ സജിനി പറയുന്നു.കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് പാ​ല​ക്കാ​ട് ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം​മൂ​ല​മാ​ണ് കുമാർ  മ​രി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

  • HASH TAGS
  • #police
  • #Kumar