തമാശയുടെ മധുരം പകര്‍ന്ന് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍

സ്വന്തം ലേഖകന്‍

Jul 28, 2019 Sun 10:47 PM

ജാതിക്ക തോട്ടം...പാട്ടുപോലെ പ്രണയവും നര്‍മവും പകര്‍ന്ന് തണ്ണീര്‍മത്തന്‍ സിനിമയും ഹിററാവുകയാണ്. റീലീസ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ രവി പത്മനാഭന്‍ എന്ന് പേരുള്ള അധ്യാപകന്റെ വേഷത്തിലാണ്. 


കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിച്ച മാത്യു തോമസും ഉദാഹരണം സുജാത എന്ന സിനിമയില്‍ അഭിനയിച്ച അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 


ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.  പ്രണയവും തമാശയും കോര്‍ത്തിണക്കി  സ്‌ക്കൂള്‍ പ്രണയഓര്‍മ്മകളെയാണ് ചിത്രം സമ്മാനിക്കുന്നത്.  ജോമോന്‍.ടി.ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ജയ്‌സണും കീര്‍ത്തിയും തമ്മിലുള്ള മനോഹരമായ പ്രണയക്കഥ പാട്ടിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു.


  • HASH TAGS
  • #film