പ്രസിഡന്‍റ്സ് കപ്പ് ബോക്സിംഗ്: ഇന്ത്യൻ താരം മേരി കോമിന് സ്വര്‍ണം

സ്വലേ

Jul 29, 2019 Mon 03:16 AM

പ്രസിഡന്‍റ്സ് കപ്പ് ബോക്സിംഗില്‍ ഇന്ത്യൻ താരം മേരി കോം  സ്വര്‍ണം നേടി. ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന ചാംപ്യൻഷിപ്പിന്‍റെ ഫൈനലില്‍ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ തോൽപ്പിച്ചാണ് മേരി കോം സ്വര്‍ണം നേടിയത്. 


സ്വര്‍ണം നേടിയതിന്‍റെ സന്തോഷം ട്വിറ്ററിലൂടെ മേരി കോം ആരാധകരോട് പങ്കുവെച്ചു. ആറ് തവണ ലോക ചാംപ്യയാണ് മേരി കോം. 

  • HASH TAGS
  • #sports