യെദ്യൂരപ്പ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

സ്വലേ

Jul 29, 2019 Mon 05:01 PM

ബംഗളൂരു:  യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. വിമത എംഎൽഎമാരെ അയോഗ്യരാക്കിയതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുള്ളതിനാൽ വിശ്വാസ വോട്ട് യെദ്യൂരപ്പ സർക്കാറിന് വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ. സ്വതന്ത്ര എംഎൽഎ നാഗേഷും വിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കും.

  • HASH TAGS
  • #Karnataka