ഡിസ്‌കവറി ചാനലിന്റെ സാഹസിക പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകന്‍

Jul 29, 2019 Mon 11:26 PM


ഡല്‍ഹി ; ഡിസ്‌കവറി ചാനലിന്റെ സാഹസിക പരിപാടിയായ മാന്‍ വേര്‍സസ് വൈല്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അവതാരകന്‍ ബെയര്‍ ഗ്രില്‍സിനുമൊത്തുളള കാട്ടിലൂടെയുള്ള സാഹസിക യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കാടിനുള്ളില്‍ മോദിയോടൊപ്പം ചിത്രീകരിച്ച ഷോയുടെ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്.


ഡിസ്‌കവറി ചാനല്‍ ആഗസ്റ്റ് 12 രാത്രി ഒന്‍പതു മണിക്കാണ് മോദിയെ അതിഥിയാക്കിയ 'മാന്‍ വേര്‍സസ് വൈല്‍ഡ്' ന്റെ എപ്പിസോഡ് പുറത്തുവിടുക. അതിജീവനം പ്രമേയമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും ജനകീയ ടിവി ഷോയാണ് 'മാന്‍ വേര്‍സസ് വൈല്‍ഡ്'.


അതേസമയം, കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ മോദി ചാനല്‍ പരിപാടി ചിത്രീകരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു. പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.


  • HASH TAGS