യൂത്ത് കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷനായി ബി വി ശ്രീനിവാസിനെ നിയമിച്ചു

സ്വലേ

Jul 30, 2019 Tue 05:39 AM

ദില്ലി: യൂത്ത് കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷനായി  ബി വി ശ്രീനിവാസിനെ നിയമിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ്സ്  വൈസ് പ്രസിഡന്‍റാണ് ബി വി ശ്രീനിവാസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയുടെ   ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്‍റായ കേശവ് ചന്ദ്ര യാദവ് രാജി വച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ശ്രീനിവാസിന്‍റെ നിയമനം.

  • HASH TAGS
  • #B. V sreenivas