രാജ്യത്തിനകത്തെ പഴങ്ങള്‍ മാത്രം മതി; ബി നാച്വറല്‍

സ്വന്തം ലേഖകന്‍

May 09, 2019 Thu 07:26 AM

കൊച്ചി: ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍ മാത്രം ഉപയോഗിച്ച് ഫ്രൂട്ട് പാനീയങ്ങള്‍ വിപണിയിലിറക്കി ഐ.ടി.സി ഫുഡ് ഡിവിഷന്റെ ഫ്രൂട്ട് പാനീയ ബ്രാന്‍ഡായ ബി നാച്വറല്‍. പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പഴസത്തുക്കള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ച് കൊണ്ട് രാജ്യത്തിനകത്തു നിന്നു തന്നെ പഴങ്ങള്‍ കണ്ടെത്തി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് ബി നാച്വറല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഐ.ടി.സി ഡയറി ആന്‍ഡ് ബിവറേജസ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സഞ്ചയ് സിംഗാള്‍, ബ്രാന്‍ഡ് അംബാസഡര്‍ ശില്‍പ ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് വിപണി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 


പുതിയ സംരംഭം രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍ ഉദ്പാതനം നടത്താനും അത് വിപണിയിലെത്തിച്ച് അനുയോജ്യമായ വില ലഭിക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.തുടക്കത്തില്‍ ഹിമാലയന്‍ മിക്‌സഡ് ഫ്രൂട്ട്, രത്‌നഗിരി അല്‍ഫോന്‍സോ, ദക്ഷിണ്‍ പിങ്ക് ഗോവ എന്നിവയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ വില്പനശാലകളിലും, മാര്‍ക്കറ്റുകളുലും പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് ഐ.ടി.സി ഡയറി ആന്‍ഡ് ബിവറേജസ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സഞ്ചയ് സിംഗാള്‍ പറഞ്ഞു.


  • HASH TAGS
  • #fruit
  • #benatural