കടിച്ച പാമ്പിനെ തിരിച്ചു കടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

സ്വലേ

Jul 30, 2019 Tue 04:35 PM

മദ്യപിച്ച് മയക്കത്തിലായതിനിടെ കടിച്ച പാമ്പിനെ തിരിച്ചു  കടിച്ച് മുറിച്ച് കഷ്ണങ്ങളാക്കി യുവാവ്. ഞായറാഴ്ച രാത്രിയോടെ ഉത്തര്‍പ്രദേശിലായിരുന്നു സംഭവം. ഏറ്റ ജില്ലയിലെ അസരുലി ഗ്രാമത്തിലെ രാജ്കുമാര്‍ എന്ന യുവാവാണ് കടിച്ച പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയത്.മകന്‍ മദ്യലഹരിലിയാണ് പാമ്പിനെ കടിച്ചുമുറിച്ചതെന്ന് പിതാവ് പറഞ്ഞു. പാമ്പുകടിയേറ്റ മകനെ ചികിത്സിക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്‍റെ നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായി ആശുപത്രി അധികൃതര്‍ നിർദ്ദേശിച്ചു . 

  • HASH TAGS