സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകി

സ്വലേ

Jul 30, 2019 Tue 05:55 PM

സർവീസിൽ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകി. പൊതുഭരണവകുപ്പിനും  ചീഫ് സെക്രട്ടറിക്കുമാണ് കത്തുനൽകിയത്. സംസ്ഥാന സർക്കാർ  സസ്‌പെൻഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്.എന്നാൽ , ട്രിബ്യൂണൽ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.

  • HASH TAGS
  • #Thomas jacob