ഡി എന്‍ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി

സ്വന്തം ലേഖകന്‍

Jul 30, 2019 Tue 10:09 PM

മുംബൈ: ഡി എന്‍ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി. മുംബൈ ബൈക്കുള ജെ ജെ ആശുപത്രിയിലാണ് രക്തം നല്‍കിയത്. ഡി എന്‍ എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പോലീസ് അറിയിച്ചു.പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാമ്പിള്‍ ഇനി പരിശോധനയ്ക്കായി ശേഖരിക്കും.രക്തസാമ്പിളുകളുടെ ഫലം വന്നതിനു ശേഷമാകും പരാതിക്കാരി നല്‍കിയ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ  ഹര്‍ജിയില്‍ കോടതി വിധി പറയുക 


  • HASH TAGS
  • #kodiyeri
  • #binoy