പയ്യോളി ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു

സ്വ ലേ

Jul 30, 2019 Tue 10:26 PM

കോഴിക്കോട്: പയ്യോളി ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു.  പേരാമ്പ്ര  കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത്​ വിജയന്റെ  മകന്‍ വിഷ്ണു ചോമ്പാല  കുഞ്ഞിപ്പള്ളി തൗഫീഖ്​ മന്‍സില്‍ അബ്ദുല്‍ അസീസിന്റെ  മകന്‍ മുഹമ്മദ് ഫായിസ്(20), എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ട്​ മണിയ്ക്കാണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഉടനെ ഇരുവരേയും കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


  • HASH TAGS
  • #kozhikode