വെട്ടേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

സ്വലേ

Jul 31, 2019 Wed 06:02 PM

ചാവക്കാട് പുന്നയിൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പുന്ന പുതിയ വീട്ടിൽ നൗഷാദാണ് (43) ഇന്ന് രാവിലെ തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.


കഴിഞ്ഞ ദിവസം വൈകീട്ട് നൗഷാദ് ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ മറ്റ് മൂന്നു പേരും ചികിത്സയിലാണ്.

  • HASH TAGS
  • #congress