ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്നു

സ്വന്തം ലേഖകന്‍

Apr 29, 2019 Mon 05:08 AM

ന്യൂഡല്‍ഹി: ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കം ചെന്നെത്തിയത് മരണത്തില്‍. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം.  മദ്യപിക്കുന്നതിനിടെ ബെഞ്ചില്‍ ഇരിക്കാന്‍ സ്ഥലം നല്‍കിയല്ലെന്നാരോപിച്ച് സഞ്ജയ് കുമാര്‍ (50) നെ ചൂലുകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. അശോക് വിഹാറിന് സമീപമുള്ള ചായക്കടയ്ക്ക് പുറത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന സഞ്ജയ് കുമാര്‍. ഇതിനിടയില്‍ സഹപ്രവര്‍ത്തകനായ ബണ്ടി ഇദ്ദേഹത്തോട് നീങ്ങി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജയ് ഇത് കേള്‍ക്കാത്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും സഞ്ജയ് കുമാറിന്റെ കൈയ്യില്‍ കരുതിയ ചൂലുപയോഗിച്ച് ബണ്ടി ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.അവശനായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


  • HASH TAGS
  • #india