ഉന്നാവ്: അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി പൊലീസിന്റെ പ്രത്യേക സംഘം

സ്വലേ

Jul 31, 2019 Wed 06:44 PM

ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച സംഭവത്തില്‍ സിബിഐ കേസെടുത്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.


അപകടത്തെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം കൂടി അന്വേഷിക്കും. റായ്ബറേലി എഎസ്‍പിക്കാണ് അന്വേഷണ ചുമതല. സംഘത്തിൽ മൂന്ന് സി ഐമാർ കൂടി ഉണ്ടാകും. സംഭവം സിബിഐ അന്വേഷിക്കണമെന്നും യുപി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഖ്‍നൗ കിംഗ് ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പെൺകുട്ടിയുടെ ചികിത്സാ ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

  • HASH TAGS
  • #Unnavo