എസ്​.വി രംഗനാഥ്​ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാന്‍

സ്വന്തം ലേഖകന്‍

Jul 31, 2019 Wed 11:34 PM

മുംബൈ: വി.ജി സിദ്ധാര്‍ഥയുടെ മരണത്തെ തുടര്‍ന്ന്​ പ്രതിസന്ധിയിലായ കോഫി ഡേയില്‍ പുതിയ നീക്കങ്ങളുമായി ഡയറക്​ടര്‍ ബോര്‍ഡ്​. ബുധനാഴ്​ച ചേര്‍ന്ന ബോര്‍ഡ്​ യോഗത്തില്‍ റിട്ടയേര്‍ഡ്​ ഐ.എ.എസ്​  ഓഫീസറും ഡയറക്​ടര്‍ ബോര്‍ഡ്​ അംഗവുമായ എസ്​.വി രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി തെരഞ്ഞെടുത്തു. നിഥിന്‍ ബാഗമാനയെ ഇടക്കാല ചീഫ്​ ഓപ്പറേറ്റിങ്​ ഓഫീസറായും നിയമിച്ചിട്ടുണ്ട്​.നിലവില്‍ കമ്പനിയുടെ നോണ്‍ എക്​സിക്യൂട്ടീവ്​ സ്വതന്ത്ര ഡയറക്​ടറാണ്​ എസ്​.വി രംഗനാഥന്‍. 


  • HASH TAGS
  • #sidharth
  • #എസ്​.വി രംഗനാഥ്​
  • #കോഫി ഡേ