മൊബൈല്‍ ഗെയിം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന

സ്വന്തം ലേഖകന്‍

Aug 01, 2019 Thu 12:24 AM

ന്യൂഡല്‍ഹി : മൊബൈല്‍ ഗെയിം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന. 'ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എ കട്ട് എബൗ' എന്ന പേരിലുള്ള ഗെയിം എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ഭനാവോ ആണ് ലോഞ്ച് ചെയ്തത്. ആന്‍ഡ്രോയിഡിലും ഐഫോണ്‍ ഒഎസ്സിലും ഗെയിം ലഭ്യമാകും. സിംഗിള്‍ പ്ലെയര്‍ മോഡില്‍ മാത്രമേ ഗെയിം നിലവില്‍ ലഭ്യമായിട്ടുള്ളൂ. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനോട് രൂപ സാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത്.


യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ മൊബൈല്‍ ഗെയിം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന.  വരുന്ന പുതിയ അപ്‌ഡേറ്റുകളില്‍ മള്‍ട്ടി പ്ലെയര്‍ മോഡ് ലഭ്യമാകും. വ്യോമസേനയുടെ ഭാഗമായ പോര്‍വിമാനങ്ങളും മറ്റ് വിമാനങ്ങളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിം തുടങ്ങുന്നതിനു മുന്‍പ് വിമാനം പറത്തുന്നതും മറ്റും സംബന്ധിച്ചുള്ള പരിശീലനം ഗെയിം കളിക്കുന്നവര്‍ക്ക് ലഭിക്കും.


  • HASH TAGS