പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ പേര് വലിച്ചിഴക്കരുത്' : പ്രിയങ്കാ ഗാന്ധി

സ്വലേ

Aug 02, 2019 Fri 03:47 AM

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ പേര് വലിച്ചിഴക്കരുതെന്ന് പ്രിയങ്കാ ഗാന്ധി. വ്യാഴാഴ്ച നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.നെഹ്റു കുടുംബത്തില്‍നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെയും പരിഗണിക്കരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെയും ആവശ്യം. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ആര്‍പിഎന്‍ സിംഗ്, പ്രിയങ്കാ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് തന്‍റെ പേര് വലിച്ചിഴക്കരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടത്. 

  • HASH TAGS
  • #പൊളിറ്റിക്സ്