തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ വേ​ണ്ടന്ന് മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷം

സ്വലേ

Aug 03, 2019 Sat 03:59 AM

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ വേ​ണ്ട ബാ​ല​റ്റ് പേ​പ്പ​ർ മ​തി​യെ​ന്ന ആ​വ​ശ്യ​വുമായി പ്ര​തി​പ​ക്ഷം​. കോ​ണ്‍​ഗ്ര​സ്,  മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ണ്‍ സേ​ന, എ​ൻ​സി​പി, എ​ന്നീ പാ​ർ​ട്ടി​ക​ൾ​ ബാ​ല​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പിനാണ് പിന്തുണ നൽകിയത്.


ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​ക്കു​റിച്ച് നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. അതുകൊണ്ട് തന്നെ ബാ​ല​റ്റ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ  ആ​വ​ശ്യ​പ്പെ​ട്ടു.

  • HASH TAGS
  • #Voting machine