മാക്ഡവല്‍സ് കുപ്പിവെള്ളം നിരോധിച്ചു

സ്വലേ

Aug 03, 2019 Sat 04:49 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മാക്ഡവല്‍സ് കുപ്പിവെള്ളം നിരോധിച്ചു. ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി.


കുപ്പിവെള്ളം സൂക്ഷിക്കാനോ വില്‍പ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉല്‍പ്പാദകരോട് വിപണിയിലുള്ള മുഴുവന്‍ കുപ്പിവെള്ളവും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കാനും  ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുണ്ട് .

  • HASH TAGS
  • #Water