ഛത്തീസ്​ഗഢില്‍ സുരക്ഷാസേനയും മാവോയിസ്​റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ്​ മാവോയിസ്​റ്റുകള്‍​ കൊല്ലപ്പെട്ടു

സ്വ ലേ

Aug 03, 2019 Sat 08:33 PM

റായ്​പൂര്‍: ഛത്തീസ്​ഗഢിലെ രജനാന്‍ഡോഗണ്‍ ജില്ലയി​​ൽ സുക്ഷാസേനയും  മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ്​ മാവോയിസ്​റ്റുകള്‍ കൊല്ലപ്പെട്ടു. സിതഗോറ്റ ഗ്രാമത്തിലാണ്​ സംഭവമുണ്ടായത്.സുരക്ഷാ സേനയും മാവോയിസ്​റ്റുകളും തമ്മില്‍ പുലര്‍ച്ചെ ആറ്​ മണിയോടെയാണ്​ ഏറ്റുമുട്ടല്‍ തുടങ്ങിയത്​. എ.കെ 47 തോക്കുകള്‍ അടക്കമുള്ള മാരകായുധങ്ങളും മാവോയിസ്​റ്റുകളില്‍ നിന്ന്​ പിടിച്ചെടുത്തു.


  • HASH TAGS
  • #army