നസീര്‍ വധശ്രമക്കേസ് :ഷംസീര്‍ എംഎല്‍എയുടെ വാഹനം കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

Aug 03, 2019 Sat 08:52 PM

തലശ്ശേരി: സി.ഒ.ടി.നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍. ഷംസീറിന്റെ സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് അന്വേഷണസംഘം ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെഗൂഢാലോചന നടന്നത് ഈ കാറില്‍ വെച്ചാണെന്നായിരുന്നു സി.ഒ.ടി. നസീർ  മൊഴി നൽകിയത്. നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെതിരെ ആരോപണം ശക്തമായി നിലനില്‍ക്കെയാണ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • HASH TAGS
  • #car
  • #Mla
  • #nasir
  • #നസീര്‍ വധശ്രമക്കേസ്