മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിന് സാധ്യത

സ്വ ലേ

Aug 03, 2019 Sat 10:12 PM

തിരുവനന്തപുരം: മഴ ലഭിച്ചില്ലെങ്കില്‍  സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിന് സാധ്യത. ഈ മാസം 16-ാം തീയതി മുതല്‍ ലോഡ്‌ ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരും. ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് അറിയിച്ചത്.മഴയുടെ ലഭ്യത അനുസരിച്ച്‌ അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. 

  • HASH TAGS
  • #rain