ചാലക്കുടിയില്‍ ശക്തമായ കാറ്റും മഴയിലും വന്‍ നാശനഷ്ടം

സ്വലേ

Aug 05, 2019 Mon 01:54 AM

തൃശ്ശൂര്‍: ചാലക്കുടിയില്‍ ശക്തമായ കാറ്റും  മഴയിലും വന്‍ നാശനഷ്ടം. പത്ത് മിനിറ്റോളം നീണ്ട് നിന്ന കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. വെട്ടുകടവ് ഭാ​ഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റടിച്ചത്. ശക്തമായ  കാറ്റില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. എന്നാൽ ആളപായമില്ല നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. പല ഭാഗത്തും മരങ്ങള്‍ വീണു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 


.

  • HASH TAGS
  • #ചാലക്കുടി