എന്താണ് ആര്‍ട്ടിക്കിള്‍ 370 ? ജമ്മു കാശ്മീര്‍ ഇനി എന്ത് ?

സ്വന്തം ലേഖകന്‍

Aug 05, 2019 Mon 10:49 PM

ഇനി ജമ്മു കാശ്മീര്‍ കേന്ദ്ര ഭരണപ്രദേശം. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീങ്ങനെ ജമ്മുവിനെ രണ്ടായി വിഭജിച്ചു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പോണ്ടിച്ചേരി, ഡല്‍ഹി പോലെ ഇനി ജമ്മു കാശ്മീരും കേന്ദ്ര ഭരണപ്രദേശം. കശ്മീരിനെതിരെ തിരിക്കുന്ന, അവിടെ കലാപത്തിനും കടുത്ത തീവ്രവാദത്തിനും വഴിമരുന്നിടുന്ന ഫലത്തില്‍ ന്യൂനപക്ഷത്തിന് ആശങ്ക നല്‍കുന്ന നീക്കമാണിത്. 

എന്താണ് ആര്‍ട്ടിക്കിള്‍ 370 ?

ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്. മാറ്റം വരാവുന്നതും താല്‍ക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണിത്. 

പ്രതിരോധം, ധനകാര്യം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണ്.

വിഭജനത്തെ തുടര്‍ന്ന് ഇന്ത്യന്‍ യൂണിയനൊപ്പം ചേരാന്‍ അന്നത്തെ നാട്ടുരാജാവായ ഹരി സിങ് മഹാരാജാവ് തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ് ജമ്മുകശ്മീര്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ശൈഖ് അബ്ദുല്ല ഭരണം ഏറ്റെടുത്തത്. 1949ല്‍ ആണ് ഭരണഘടനയില്‍ 370ാം വകുപ്പ് ചേര്‍ക്കുന്നത്. സ്വയം ഭരണാവകാശം നല്‍കുന്ന, സ്ഥിരമായ വകുപ്പായിരിക്കണം ഇതെന്ന ശൈഖ് അബ്ദുല്ലയുടെ ആവശ്യം പക്ഷേ കേന്ദ്രം അനുവദിച്ചില്ല.


1949 ഒക്ടോബര്‍ 17നാണ് ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വരുന്നത്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം പ്രതിരോധം, ധനകാര്യം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെ കേന്ദ്രം പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ ജമ്മുകശ്മീരിന് ബാധകമല്ല. കേന്ദ്രത്തിന്റെ അനുവാദമില്ലാെത തന്നെ കശ്മീരിന് സ്വന്തമായി നിയമം നിര്‍മിച്ച് സംസ്ഥാനത്തിനകത്ത് നടപ്പിലാക്കാംസ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തുള്ള ഏക സംസ്ഥാനമാണ് ജമ്മുകശ്മീര്‍. കശ്മീരിന് പുറത്തുള്ള ആര്‍ക്കും സംസ്ഥാനത്തിനകത്ത് ഭൂമി വാങ്ങാന്‍ അനുവാദമില്ല.
  • HASH TAGS
  • #jammu
  • #jammukashmir
  • #A370
  • #WHATISARTICLE370