മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

സ്വലേ

Aug 07, 2019 Wed 06:21 AM

ദില്ലി: മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.


ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പിൽ നിന്നും അനാരോഗ്യം കാരണം സുഷമ സ്വരാജ് വിട്ടുനില്‍ക്കുകയായിരുന്നു.  • HASH TAGS
  • #Sushama swaraj