പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയത് പണം വാങ്ങി

സ്വന്തം ലേഖകന്‍

May 10, 2019 Fri 04:48 AM

നീലേശ്വരം: പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയത് പണം വാങ്ങി. നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ്  ആണ് പണം വാങ്ങി വിദ്യാര്‍ത്ഥികള്‍ക്കായി പ്ലസ് ടു പരീക്ഷ എഴുതിയത്. നിഷാദ് വി മുഹമ്മദ് നിരവധി വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.  ഉത്തരങ്ങള്‍ താന്‍ എഴുതിയതാണെന്ന് അധ്യാപകന്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്  നിഷാദ് മുഹമ്മദിനെയും മറ്റു രണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു. വിശദ അനേഷണം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • HASH TAGS