സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി

സ്വലേ

Aug 07, 2019 Wed 06:14 PM

യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി.ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് പുലർച്ചെയാണ് സംഭവം. പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർ പോവുമ്പോഴായിരുന്നു ആക്രമണം.


 കാറിലായിരുന്നു നിഷാദും ഭാര്യയും പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നു. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


മുൻ നിർമാതാവ് സിആർ രൺദേവ് ആണ് ആക്രമണത്തിന് പിന്നിലെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറയുന്നു. മാസ്‌ക്ക് ധരിച്ച മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.

  • HASH TAGS
  • #Director