പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് കടലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകന്‍

May 10, 2019 Fri 05:14 AM

ചേര്‍ത്തല: പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍  മനംനൊന്ത്  കടലില്‍  ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പരീക്ഷയില്‍ തോറ്റ വിഷമത്തില്‍  സുഹൃത്തിനൊപ്പം കടലില്‍  ചാടിയ സാന്ദ്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളാണ്  മൃതദേഹം കണ്ടെത്തിയത്. പ്ലസ്ടു പരീക്ഷാഫലം അറിഞ്ഞതിന് പിന്നാലെയാണ് സാന്ദ്ര സുഹൃത്തിനൊപ്പം കടലില്‍ ചാടിയത്.

രണ്ട് വിഷയങ്ങളിലാണ് സാന്ദ്ര പരാജയപ്പെട്ടത്. സുഹൃത്ത് മൂന്ന് വിഷയത്തിലും പരാജയപ്പെട്ടു. ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സാന്ദ്രയും സുഹൃത്തും  അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തി പുലിമുട്ടില്‍ നിന്നും കടലിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ കടലില്‍ ചാടിയ ശേഷം കൂട്ടുകാരി മുങ്ങിത്താഴുന്നതിനിടെ കല്ലില്‍ പിടിച്ച് തിരികെ കയറി. കൂട്ടുകാരിയാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. 


  • HASH TAGS
  • #cherthala